https://www.deshabhimani.com/images/news/large/2020/05/untitled-1-870267.jpg

ആലപ്പുഴയിൽ മരിച്ചയാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു

by

ആലപ്പുഴ > ആലപ്പുഴയില്‍ മരിച്ച യുവാവിന് കോവിഡ്-19 സ്ഥിരീകരിച്ചു. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയി ഇന്നുച്ചയോടെയാണ് മരിച്ചത്. കടുത്ത കരള്‍രോഗ ബാധിതനായിരുന്നു ജോസ് എന്നും ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്നെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞയാഴ്ചയാണ് അബുദാബിയില്‍നിന്ന് ജോസ് നാട്ടിലെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.