https://img-mm.manoramaonline.com/content/dam/mm/mo/district-news/pathanamthitta/images/2020/5/29/covid-19.jpg

ഗുരുതരനിലയിലുള്ളവർ കൂടുതൽ ബംഗാളിൽ, കേരളത്തിൽ 2.65% മാത്രം

by

ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ് രോഗികളിൽ ഗുരുതരാവസ്ഥയിലുള്ളവർ ഏറ്റവുമധികം ബംഗാളിൽ. കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും. കേരളത്തിൽ 2.65% പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ബംഗാളിലാകട്ടെ രോഗികളിൽ 16.14% ഗുരുതരനിലയിലാണ്. മരണനിരക്കും ഇവിടെ കൂടുതലാണ്. 10.34% തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടുമ്പോൾ, 5.80% ശ്വസനസഹായി ആവശ്യമുള്ളവരാണ്. അതേസമയം, 0.006% പേർക്കു മാത്രമേ വെന്റിലേറ്ററിന്റെ സഹായം ആവശ്യമുള്ളൂ. 

മധ്യപ്രദേശിലും സ്ഥിതി മോശമാണ്. ആകെ രോഗികളിൽ 14% പേർ ഗുരുതരാവസ്ഥയിലാണ്. രാജ്യത്തെ ആകെ രോഗികളിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിൽ കാര്യമായ കുറവു വന്നിട്ടുണ്ട്. 4.16% പേരാണ് നിലവിൽ ഗുരുതരാവസ്ഥയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം 27 വരെയുള്ള വിവരങ്ങൾ ചേർത്തു തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.‌

English Summary: Covid critical people more in Bengal