കേരളത്തിൽ വീണ്ടും കൊവിഡ് മരണം; ആലപ്പുഴ സ്വദേശിയുടെ പരിശോധന ഫലം പോസിറ്റീവ്; സംസ്ഥാനത്ത് ആകെ മരണം 9 ആയി
by Jaihind News Bureau
ആലപ്പുഴ കൊവിഡ് നിരിക്ഷണത്തിലിരിക്കെ മരിച്ചയാളുടെ ഫലം പോസിറ്റീവ്. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി(38)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ വെച്ചായിരുന്നു മരണം.
അബുദാബിയിൽ നിന്നുമെത്തിയ ഇയാൾ കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്നു. ഇയാൾക്ക് കരൾ രോഗം ഗുരുതമായിരുന്നു. കൊവിഡ് പരിശോധനയ്ക്ക് അയച്ചിരുന്ന സ്രവത്തിന്‍റെ പരിശോധന ഫലം പോസിറ്റീവ് ആയതോടെ സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 9 ആയി.