ആറര മുതല്‍ ടോക്കണുകള്‍ നല്‍കുമെന്ന് എക്‌സസൈസ് വകുപ്പ്; എട്ടരയായിട്ടും ആപ്പ് പ്രവര്‍ത്തിക്കുന്നില്ല
by ന്യൂസ് ഡെസ്ക്തിരുവനന്തപുരം: മദ്യവിതരണത്തിന് വേണ്ടി ശനിയാഴ്ചത്തേക്കുള്ള ടോക്കണുകള്‍ വെള്ളിയാഴ്ച വൈകീട്ട് 6.30 മുതല്‍ നല്‍കുമെന്ന എക്‌സൈസ് വകുപ്പിന്റെ അവകാശവാദം പാഴ്‌വാക്കായി. വെള്ളിയാഴ്ച വൈകീട്ട് എട്ടരയായിട്ടും ആപ്പ് പ്രവര്‍ത്തനരഹിതമാണ്.
ചില ഫോണുകളില്‍ നെറ്റ്‌വര്‍ക്ക് എറര്‍ എന്നാണ് കാണിക്കുന്നത്. ചില ഫോണുകളില്‍ ആപ്പ് പ്രവര്‍ത്തിക്കുന്നതുമില്ല.
ടോക്കണ്‍ നല്‍കുന്നതിലെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിയിരുത്തിയിരുന്നു. എന്നാല്‍ ആപ്പിന്റെ പ്രവര്‍ത്തനം ഇപ്പോഴും പഴയത് പോലെ തന്നെയാണ്.
അതിനിടെ പല ബാറുകളും ആപ്പ് വഴിയുള്ള ടോക്കണ്‍ ഇല്ലാതെ തന്നെ മദ്യവില്‍പ്പന നടത്തിയതായുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്. മൊബൈല്‍ ആപ്പ് ഇല്ലാത്തവരും വൃദ്ധരുമടക്കം നിരവധി പേരാണ് കഴിഞ്ഞ ദിവസം മദ്യം വാങ്ങാനായി ബാറുകളിലെത്തിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക