തുർക്കിയെയും മറികടന്ന് ഇന്ത്യ; 1.65 ലക്ഷം കോവിഡ് രോഗികൾ, മരണം 4704
by മനോരമ ലേഖകൻന്യൂഡൽഹി ∙ വെള്ളിയാഴ്ച രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1,65,799 ആയി. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 9–ാം സ്ഥാനത്തേക്ക് എത്തി. 1,60,979 കേസുകളുള്ള തുർക്കിയെയാണ് ഇന്ത്യ മറികടന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 7,466 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 175 പേർ മരിച്ചു.
ഇന്ത്യയിൽ ആകെ കോവിഡ് മരണങ്ങൾ 4,704 ആയി. 89,987 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 71,105 പേർക്കു രോഗം ഭേദമായി. മഹാരാഷ്ട്രയിൽ മാത്രം വെള്ളിയാഴ്ച 2,682 പേർക്കു പുതുതായി രോഗം ബാധിച്ചു. 116 പേർ മരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ രോഗം ബാധിച്ചവരുടെ എണ്ണം 62,228 ആയി ഉയർന്നു. മരണ സംഖ്യ– 2,098.
മുംബൈ നഗരത്തിൽ 36,932 കേസുകളും 1,173 മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിലെ പുണെ ജില്ലയിൽ 24 മണിക്കൂറിനിടെ 302 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനിൽ പുതുതായി 298 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ 275 ഉം ഹരിയാനയിൽ 217 ഉം കേസുകളാണു റിപ്പോർട്ട് ചെയ്തത്.
English Summary: Covid cases increased in India