ആലപ്പുഴയില്‍ മരിച്ച യുവാവിന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു
![https://www.mathrubhumi.com/polopoly_fs/1.4489498.1584164119!/image/image.jpg_gen/derivatives/landscape_894_577/image.jpg https://www.mathrubhumi.com/polopoly_fs/1.4489498.1584164119!/image/image.jpg_gen/derivatives/landscape_894_577/image.jpg](https://www.mathrubhumi.com/polopoly_fs/1.4489498.1584164119!/image/image.jpg_gen/derivatives/landscape_894_577/image.jpg)
ആലപ്പുഴ: ആലപ്പുഴയില്‍ മരിച്ച യുവാവിന് കോവിഡ്-19 സ്ഥിരീകരിച്ചു. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയി(38) വെള്ളിയാഴ്ച ഉച്ചയോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. കടുത്ത കരള്‍രോഗ ബാധിതനായിരുന്നു ജോസ് എന്നും ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്നെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞയാഴ്ചയാണ് അബുദാബിയില്‍നിന്ന് ജോസ് നാട്ടിലെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ജോസിന്റെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒമ്പതായി.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരിച്ചതിനു ശേഷം സ്രവം പരിശോധനയ്ക്ക് അയക്കുകയും കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ജോസിന്റെ മരണത്തോടെ സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് മൂലം മരിച്ചവരുടെ എണ്ണം രണ്ടായി.
തിരുവല്ല സ്വദേശി ജോഷി മാത്യു ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഭാര്യക്കൊപ്പം വിസിറ്റിങ് വിസയില്‍ ദുബായിലെ മക്കളുടെ അടുത്തേക്കുപോയ ജോഷി മേയ് 11-നാണ് തിരികെയെത്തിയത്. പത്തനംതിട്ടയിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. 18-ന് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 25-ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു.
content highlights: one more covid-19 death in kerala