https://assets.doolnews.com/2020/05/covid-11-399x227.jpg

കേരളത്തില്‍ ചികിത്സയില്‍ ഉള്ളത് 577 പേര്‍; ഏറ്റവും കൂടുതല്‍ പേര്‍ പാലക്കാട് ; ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ

by

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 62 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 577 ആയി. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത്. 177 പേര്‍ ആണ് ഇവിടെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.

കണ്ണൂരാണ് തൊട്ടുപുറകില്‍ 99 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്. കാസര്‍കോട് 64, മലപ്പുറം 56 , തിരുവനന്തപുരം 41, എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലകള്‍.

കൊല്ലം 22, പത്തനംതിട്ട 24, ആലപ്പുഴ 31, കോട്ടയം 22, ഇടുക്കി 4, എറണാകുളം 22, തൃശ്ശൂര്‍ 33, കോഴിക്കോട് 35, വയനാട് 7 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയ 23 പേര്‍ക്കും കൊവിഡ് സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ജയിലില്‍ കഴിയുന്ന രണ്ട് പേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം പിടിപെട്ടു. എയര്‍ ഇന്ത്യ കാബിന്‍ ക്രൂവിലെ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പോസിറ്റീവായത് പാലക്കാട് 14, കണ്ണൂര്‍ ഏഴ്, തൃശ്ശൂര്‍ ആറ്, പത്തനംതിട്ട ആറ്, മലപ്പുറം അഞ്ച്, തിരുവനന്തപുരം അഞ്ച്, കാസര്‍കോട് നാല്, എറണാകുളം നാല്, ആലപ്പുഴ മൂന്ന്, വയനാട് രണ്ട്, കൊല്ലം രണ്ട്, കോട്ടയം ഇടുക്കി കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ്.

പത്ത് പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. വയനാട് അഞ്ച് പേരും കോഴിക്കോട് രണ്ട്, കണ്ണൂര്‍ മലപ്പുറം കാസര്‍കോട് ഒന്ന് വീതം എന്നിങ്ങനെയാണ് കണക്കുകള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക