https://assets.doolnews.com/2020/05/294-399x227.jpg

'ഇനി കുരങ്ങ് ചികിത്സിക്കും'; യു.പിയിൽ ലാബ് ടെക്നീഷ്യനെ ആക്രമിച്ച് കൊവിഡ് രോ​ഗിയുടെ രക്തസാമ്പിളും സർജിക്കൽ ​ഗ്ലൗവ്സും കൈവശപ്പെടുത്തി കുരങ്ങ്

by

മീററ്റ്: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനെ ആക്രമിച്ച് കൊവിഡ് രോ​ഗിയുടെ രക്ത സാമ്പിൾ എടുത്തോടി കുരങ്ങ്. ആശുപത്രിയിലെത്തിയ കുരങ്ങ് ഡോക്ടർമാർക്ക് വേണ്ടിവച്ച സർജിക്കൽ ​ഗ്ലൗവ്സും കൈവശപ്പെടുത്തി. യു.പിയിലെ ഏറ്റവു വലിയ സർക്കാർ ആശുപത്രിയായ മീററ്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലാണ് സംഭവം. സോഷ്യൽ മീഡിയയിലൂടെ സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് പുറം ലോകം അറിയുന്നത്.

ആശുപത്രിയുടെ തന്നെ സമീപത്തെ മരത്തിന്റെ ചില്ലയിലിരുന്ന് സർജിക്കൽ​ ​ഗ്ലൗവ്സ് കഴിക്കാൻ ശ്രമിക്കുന്ന കുരങ്ങിന്റെ വീ‍ഡിയോ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത വാസ്തവമാണെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു. കുരങ്ങ് എടുത്തത് രോ​ഗിയുടെ ശ്രവമല്ലെന്നും സാധാരണ പരിശോധനയ്ക്കായി എടുത്ത് വെച്ച രോ​ഗിയുടെ രക്ത സാമ്പിൾ മാത്രമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

കൊറോണ വൈറസ് സാമ്പിളുകൾ തുറന്ന് വെക്കാറില്ല. ഇവ ശീതികരിച്ച ബോക്സിൽവെച്ച് മാത്രമാണ് പുറത്തെടുക്കാറുള്ളത്. അതുകൊണ്ട് തന്നെ പരിസര പ്രദേശങ്ങളിലുള്ളവർ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും ഡോക്ടർമാർ പറഞ്ഞു. കുരങ്ങിൽ നിന്നും കൊറോണ വൈറസ് മനുഷ്യരിലേക്ക് പടരുമെന്നതിൽ ശാസ്ത്രീയമാി ഒരു തെളിവുമില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക