https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/29/Mohammad-Mahfud-MD.jpg
മുഹമ്മദ് മഹ്ഫൂദ് എംഡി

നിയന്ത്രിക്കാനാവില്ലെന്ന് മനസ്സിലാക്കുന്നു, കൊറോണ ഭാര്യയെപ്പോലെ: ഇന്തൊനീഷ്യൻ മന്ത്രി

by

ജക്കാർത്ത ∙ കൊറോണ വൈറസിനെ ഭാര്യമാരോട് താരതമ്യപ്പെടുത്തി ഇന്തൊനീഷ്യൻ മന്ത്രി. പ്രാദേശിക സർവകലാശാലയിൽ നടത്തിയ ഓൺലൈൻ പ്രസംഗത്തിനിടെയാണ് ഇന്തൊനീഷ്യൻ സുരക്ഷാ മന്ത്രി മുഹമ്മദ് മഹ്ഫൂദ് എംഡി കൊറോണ ഭാര്യയെപ്പോലെയെന്ന് പറഞ്ഞത്. പ്രസ്താവനയ്ക്കു പിന്നാലെ വിമർശനവുമായി വനിതാ സംഘടനകൾ രംഗത്തെത്തി.

‘കഴിഞ്ഞ ദിവസം സഹപ്രവർത്തകനിൽ നിന്ന് ഒരു മീം ലഭിച്ചു. കൊറോണ നിങ്ങളുടെ ഭാര്യയെപ്പോലെയാണെന്ന് അതിൽ പറയുന്നു. തുടക്കത്തിൽ നിങ്ങൾ അതിനെ നിയന്ത്രിക്കാൻ ശ്രമിച്ചു. അപ്പോൾ നിങ്ങൾക്ക് കഴിയില്ലെന്ന് മനസ്സിലാക്കുന്നു. അതിനുശേഷം നിങ്ങൾ ജീവിക്കാൻ പഠിക്കുന്നു’– മുഹമ്മദ് മഹ്ഫൂദിന്റെ വാക്കുകൾ. വിമർശകർ ഇതിനെ ലൈംഗിക പരാമർശമാണെന്ന് ആരോപിച്ചു.

പ്രസ്താവന കോവിഡ് പരിഹരിക്കാനുള്ള സർക്കാരിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുക മാത്രമല്ല, പൊതു ഉദ്യോഗസ്ഥരുടെ ലൈംഗികവും സ്‍ത്രീവിരുദ്ധമായ മനോഭാവവും കാണിക്കുന്നുവെന്ന് വിമൻസ് സോളിഡാരിറ്റി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ദിന്ദ നിസ യൂറ പറഞ്ഞു. എന്നാൽ ഇതിനോട് മഹ്‌ഫുദിന്റെ ഓഫിസ് പ്രതികരിച്ചിട്ടില്ല. ഇന്തൊനീഷ്യയിൽ ഇതുവരെ 24,000 ത്തോളം കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1,496 പേർ രോഗം ബാധിച്ചു മരിച്ചു.

English Summary: 'Corona Is Like Your Wife': Anger Over Indonesia Minister's Sexist Remark