ബിൽ പകുതി അടച്ചാൽ ബാക്കി രണ്ടു തവണകളായി നൽകാം: കെഎസ്ഇബി
by മനോരമ ലേഖകൻതിരുവനന്തപുരം ∙ ലോക്ഡൗൺ കാലത്തെ വൈദ്യുതി ബിൽ തുക ഒന്നിച്ചടയ്ക്കാൻ പ്രയാസമുള്ള ഗാർഹിക ഉപഭോക്താക്കൾ പകുതി തുക അടച്ചാൽ ബാക്കി അടയ്ക്കാൻ രണ്ടു തവണകൾ അനുവദിക്കാൻ കെഎസ്ഇബി തീരുമാനിച്ചു.
കോവിഡ് കാലത്തെ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടേയും സ്വകാര്യ ആശുപത്രികളുടേയും ലോക്ഡൗണ്‍ കാലയളവിലെ വൈദ്യുതിബില്ലിലെ ഫിക്സഡ് ചാർജിൽ 25% ഇളവ് നൽകും. ഫിക്സഡ് ചാർജിലെ ബാക്കി തുക 2020 ഡിസംബർ വരെ പലിശയില്ലാതെ അടയ്ക്കാനുള്ള സാവകാശമുണ്ടാകും.
English Summary: KSEB concession on bill payment