മകന്‍ ഇന്ത്യയുടെ ലോകകപ്പ് താരം; അമ്മ മുംബൈയില്‍ ബസ് കണ്ടക്ടര്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399442/cricket.jpg

മുംബൈ: ലോകകപ്പ് കളിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്‍െ്‌റ അമ്മ ഈ ലോക്ക് ഡൗണ്‍ കാലത്ത് ബസ് കണ്ടക്‌റായി ജോലി ചെയ്യുന്നു. അതും രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മുംബൈയില്‍. ഇന്ത്യുടെ അണ്ടര്‍ 19 ക്രിക്കറ്റ് താരം അഥര്‍വ അന്‍കോലേക്കറിന്‍െ്‌റ അമ്മ വൈദേഹി അന്‍കോലേക്കറാണ് ഇപ്പോഴും കണ്ടക്ടര്‍ ജോലി തുടരുന്നത്. ഭര്‍ത്താവ് വിനോദ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതോടെ മകന്‍െ്‌റ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ക്ക് നെടുംതൂണായി കൂടെ നില്‍ക്കുന്നയാളാണ് ഈ അമ്മ.

മുംബൈ നഗരത്തില്‍ മുനിസിപ്പല്‍ ബസ് കണ്ടക്ടറായ വൈദേഹി ഇപ്പോള്‍ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മുംബൈ പോലെ വളരെയധികം ജനസാന്ദ്രതയുള്ള നഗരത്തില്‍ കൊവിഡ് സൃഷ്ടിക്കുന്ന ഭീഷണി ഒരു വശത്ത്. മറുവശത്ത് അതിജീവനത്തിനുള്ള പണം കണ്ടെത്തുക എന്ന വെല്ലുവിളിയും.

അഥര്‍വ അന്‍കോലേക്കര്‍ കഴിഞ്ഞ അണണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി കളിച്ച താരമാണ്. എന്നാല്‍ മകന്‍െ്‌റ ഗ്ലാമര്‍ പരിവേക്ഷമൊന്നും നിലവിലെ ജോലി തുടരുന്നതില്‍ ഈ അമ്മയ്ക്ക് തടസമല്ല. താനെ, വസായ്, പന്‍വേല്‍, മുംബൈ എന്നിവടങ്ങളിലൂടെ പ്രതിദിന സര്‍വീസ് നടത്തുന്ന ബൃഹന്‍മുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടില്‍ ജോലി ചെയ്യുന്ന 15 വനിതാ കണ്ടക്ടര്‍മാരില്‍ ഒരാളാണ് വൈദേഹി അന്‍കോലേക്കര്‍.