ഞായറാഴ്ചയും തിങ്കളാഴ്ചയും മദ്യവിതരണം ഉണ്ടായിരിക്കില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399444/madyam.jpg

തിരുവനന്തപുരം: ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാനത്ത് മദ്യവില്‍പ്പന ഉണ്ടായിരിക്കില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. മദ്യവിതരണം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിര്‍മ്മിച്ച ബെവ് ക്യു ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൊവ്വാഴ്ചയ്ക്കകം പരിഹരിക്കും. ചൊവ്വാഴ്ച മുതല്‍ പൂര്‍ണ്ണതോതില്‍ ആപ്പ് സജ്ജമാകുമെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തെ മദ്യവിതരണത്തിനായി ബെവ് ക്യൂ ആപ്പ് തന്നെ തുടരാനാണ് തീരുമാനമെന്ന് എക്‌സൈസ് മരന്തി ടി.പി രാമകൃഷ്ണന്‍ അിയിച്ചു. മന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ആപ്പിന്‍െ്‌റ പ്രവര്‍ത്തനത്തില്‍ സാങ്കേതിക തടസം നേരിട്ടതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ആപ്പിന്‍െ്‌റ പ്രവര്‍ത്തനം മന്ദഗതിതിയിലായതോടെ മദ്യവിതരണത്തിന്‍െ്‌റ ആദ്യദിനം പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. ബുക്കിംഗിനായി എത്തിയ മിക്കളാളുകള്‍ക്കും ഇ ടോക്കണ്‍ ലഭിക്കാതിരുന്നതാണ് വരുമാനം ഇടിയാന്‍ കാരണം. ഉപഭോക്താക്കളുടെ ഇ ടോക്കണ്‍ പരിശോധിക്കാന്‍ ബെവ്‌കോ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ആപ്പിനും വേണ്ടത്ര കാര്യക്ഷമതയില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.