കെ ഫോണ്‍ പദ്ധതി ഡിസംബറോടെ: വിജ്ഞാന അധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1500 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയിലൂടെ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം നല്‍കാനാണ് ശ്രമം.
പദ്ധതിക്കായി ബിഇഎല്‍, റെയില്‍ടെല്‍ എന്നീ പൊതുമേഖലാ കമ്പനികളും എസ്ആര്‍ഐടി, എല്‍എസ് കേബിള്‍സ് എന്നീ പ്രമുഖ സ്വകാര്യ കമ്പനികളും ചേര്‍ന്നതാണ് കണ്‍സോര്‍ഷ്യം. ഇതുമായി ബന്ധപ്പെട്ട കമ്പനി ഉടമകളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പുരോഗതി വിലയിരുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനം വിഭാവനം ചെയ്യുന്ന വിജ്ഞാന അധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്ക് കെ ഫോണ്‍ ഉത്തേജനമാകുമെന്നാണ് പ്രതീക്ഷ. കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാകുവാനും ഇവിടെ നിക്ഷേപം നടത്താനും കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.