കോവിഡ് മഹാമാരിയുടെ ആഘാതം: ജിഡിപി വളര്‍ച്ചാ നിരക്ക് 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

അവസാന പാദത്തിലെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ 4.2 ശതമാനം മാത്രം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

https://www.mathrubhumi.com/polopoly_fs/1.467252.1559309894!/image/image.jpg_gen/derivatives/landscape_894_577/image.jpg

ഡല്‍ഹി: കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) വന്‍ ഇടിവ്. അവസാന പാദത്തിലെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ 4.2 ശതമാനം മാത്രം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 

ജനുവരി മുതല്‍ മാര്‍ച്ച് വരേയുള്ള അവസാന പാദത്തില്‍ 3.1 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ നേടുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഇത്. കോവിഡ് വ്യാപനം രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് കേന്ദ്ര സ്റ്റാറ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

Content Highlights: At 4.2%, GDP Growth In 2019-20 Slows Down To 11-Year Low