ബിജെപിയ്ക്ക് തുണയായി സിപിഎം; കുന്നംകുളത്ത് ബിജെപി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെതിരായ കോൺഗ്രസിന്‍റെ അവിശ്വാസം തള്ളി

by
https://jaihindtv.in/wp-content/uploads/2020/05/Kunnamkulam-Nagarasabha.jpg

ബിജെപിയ്ക്ക് തുണയായി സിപിഎം എത്തിയതോടെ കുന്നംകുളത്ത് ബിജെപി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെതിരായ കോൺഗ്രസിന്‍റെ അവിശ്വാസം തള്ളി. കുന്നംകുളം നഗരസഭയിൽ വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സണായ ബി.ജെ.പിയിലെ ഗീതാ ശശിക്കെതിരെ യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് പോലും എടുക്കാതെയാണ് തള്ളിയത്.

ആറംഗ കമ്മറ്റിയില്‍ അമ്പത് ശതമാനത്തില്‍ കൂടുതല്‍ പേര്‍ ഹാജരാകാതിരുന്നതോടെയാണ് പ്രമേയം അവതരിപ്പിക്കാൻ കഴിയാതിരുന്നത്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ബി.ജെ.പി അംഗങ്ങൾ പങ്കെടുത്തിരുന്നില്ല. ഇതോടൊപ്പം സി.പി.എം അംഗവും വിട്ടു നിന്നതാണ് ഗീതാ ശശിക്ക് സഹായകരമായത്.

സി.പി എമ്മിന്‍റെ ഏക അംഗം കമ്മറ്റിയില്‍ എത്തിയാല്‍ വോട്ടെടുപ്പ് നടത്തേണ്ടി വരും. ഈ സാഹചര്യമൊഴിവാക്കി സി.പി.എം അംഗം ശിവദാസനും യോഗത്തില്‍ നിന്നും വിട്ടുനിന്നു.

കോണ്‍ഗ്രസ്സിലെ ഷാജി ആലിക്കല്‍, ബീനാ ലിബിനി എന്നിവര്‍ മാത്രമാണ് യോഗത്തിനെത്തിയത്. ഇതോടെയാണ് ക്വാറം തികയാതെ അവിശ്വാസ പ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും തള്ളിയത്.