https://assets.doolnews.com/2020/05/pragya-399x227.jpg

'പ്രഗ്യാ സിംഗ് ഠാക്കൂറിനെ കാണാനില്ല'; കൊവിഡ് കാലത്ത് അപ്രത്യക്ഷയായ ബി.ജെ.പി നേതാവ് എന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

by

ഭോപ്പാല്‍: കൊവിഡ് കാലത്ത് ഭോപ്പാല്‍ എം.പിയായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ കാണാനില്ലെന്ന് പറഞ്ഞ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഭോപ്പാല്‍ ലോക്‌സഭ മണ്ഡലത്തിനുള്ളിലാണ് പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചിട്ടുള്ളത്. നേരത്തെ ജ്യോതിരാദിത്യ സിന്ധ്യയെയും കാണാനില്ലെന്ന് പറഞ്ഞ് പോസ്റ്ററുകള്‍ ഇറങ്ങിയിരുന്നു.

‘കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഭോപ്പാലിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. അവരുടെ എം.പിയെ കാണാനില്ല’, എന്നാണ് പോസ്റ്ററുകളിലുള്ളത്.

സിന്ധ്യക്കെതിരെ പോസ്റ്റര്‍ പതിച്ചതിന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയതിരുന്നു. നേരത്തെ സമാനമായ പോസ്റ്ററുകള്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനും മകനും എതിരെയും പതിച്ചിരുന്നു.

പ്രഗ്യാ സിംഗ് ഠാക്കൂറിനെ പോസ്റ്ററുകള്‍ ഇറങ്ങിയ പശ്ചാത്തലത്തില്‍ ബി.ജെ.പിയുടെ പ്രതികരണം ഉണ്ടായിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക