'അവർക്ക് ഇങ്ങനെ ട്രെയിൻ ഓടിക്കാമെങ്കിൽ ആരാധനാലയങ്ങൾക്കും പ്രവർത്തിക്കാം'; പശ്ചിമ ബംഗാളിൽ ജൂൺ ഒന്നുമുതൽ ആരാധനാലയങ്ങൾ തുറക്കുമെന്ന് മമത ബാനർജി
by ന്യൂസ് ഡെസ്ക്കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾക്ക് ജൂൺ ഒന്നു മുതൽ തുറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. പത്തിൽ കൂടുതൽ ആളുകൾക്ക് ആരാധനാലയങ്ങളിൽ പ്രവേശവനം അനുവദിക്കില്ലെന്നും ചടങ്ങുകൾ നടത്താൻ അനുവദാമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഓൺലൈൻ പ്രസ് കോൺഫറൻസിലൂടെയായിരുന്നു മമതയുടെ പ്രതികരണം.
പത്രസമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരെയും മമത ബാനർജി ആഞ്ഞടിച്ചു. അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാനുള്ള സ്പെഷ്യൽ ട്രെയിനിൽ ആളുകളെ കുത്തിനിറച്ചാണ് എത്തിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി. “ട്രെയിനിൽ ആളുകൾ സാമൂഹിക അകലം പാലിക്കുന്നില്ല. ആളുകൾക്ക് ഭക്ഷണമോ വെള്ളമോ ട്രെയിനിനകത്ത് ലഭിക്കുന്നില്ല. എന്തുകൊണ്ടാണ് ഇത്തരത്തിൽ ചെയ്യുന്നത്. അവർ സ്പെഷൽ ട്രെിയാണോ അതോ കൊറോണ എക്സ്പ്രസാണോ ഓടിക്കുന്നത്”. മമത ചോദിച്ചു.
ആൾക്കൂട്ടം ഒഴിവാക്കാൻ റെയിൽവേയ്ക്ക് കോച്ചുകളുടെ എണ്ണം അനായാസം വർദ്ധിപ്പിക്കാമെങ്കിലും അത് ചെയ്യുന്നില്ല. ഞാനും റെയിൽവേ മന്ത്രിയായിരുന്നു. അതിനുള്ള എല്ലാ സൗകര്യങ്ങളും നമുക്ക് ഉണ്ടെന്ന് എനിക്ക് അറിയാം.
കേന്ദ്ര സർക്കാരിന് ഇത്തരത്തിൽ ട്രെയിനുകൾ ഓടിക്കാമെങ്കിൽ കൊവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ ആരാധനാലയങ്ങളും തുറന്ന് പ്രവർത്തിക്കാം. മമത കൂട്ടിച്ചേർത്തു.
ജൂൺ ഒന്നു മുതൽ തേയില വ്യവസായ മേഖലയും തുറന്ന് പ്രവർത്തിക്കുമെന്ന് മമത പറഞ്ഞു. മുഴുവൻ ആളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ സ്ഥാപനങ്ങളും പ്രൈവറ്റ് സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുമെന്നും മമത പറഞ്ഞു. നേരത്തെ കർണാടക ബി.ജെ.പി സർക്കാരും ജൂൺ ഒന്നുമുതൽ അമ്പലങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക