തിരുവനന്തപുരം, നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലുകളില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ്: എയര്‍ ഇന്ത്യ കാബിന്‍ ക്രൂവിനും രോഗബാധ
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് തടവുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര സബ് ജയിലുകളില്‍ കഴിയുന്ന രണ്ടു പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതോടെ ഈ ഇടങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാന്‍ നിരീക്ഷണത്തിലായി. കഴിഞ്ഞ ബ്ലോക്കിലെ മറ്റ് തടവുകാരെയും നിരീക്ഷിക്കുന്നുണ്ട്. തടവുകാരെ പ്രവേശിപ്പിച്ച് നിരീക്ഷിക്കാന്‍ ഓരോ ജില്ലയിലും ഓരോ കേന്ദ്രങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്. നേരത്തെ കണ്ണൂര്‍ സബ് ജയിലിലും റിമാന്‍ഡ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇന്ന് എയര്‍ ഇന്ത്യയുടെ കാബിന്‍ ക്രൂവിലെ രണ്ട് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.