സമ്പര്‍ക്ക വ്യാപനം സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതല്‍: കണ്ണൂരില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗ വ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരില്‍ സമ്പര്‍ക്ക വ്യാപനം സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണ്.
കേരളത്തില്‍ 71 പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ക്ക് രോഗബാധ. ദേശീയ തലത്തില്‍ അത് 23 പേരെ പരിശോധിക്കുമ്പോഴാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഈ ആഴ്ച സമ്പര്‍ക്കത്തിലുടെ 27 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ സംസ്ഥാനത്ത് രോഗ ബാധ സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.