കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് തിരിച്ചടവിന് കൂടുതല്‍ സമയം ചോദിച്ചിട്ടുണ്ട്:മുഖ്യമന്ത്രി
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് തിരിച്ചടവിനായി ആഗസ്ത് 31 വരെ സമയം നല്‍കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്ത കര്‍ഷകര്‍ക്ക് അവരെടുത്ത കാര്‍ഷിക വായ്പയുടെ തിരിച്ചടവിന് കുറച്ചുകൂടി സമയം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളതായി മുഖ്യമന്ത്രി.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് തിരിച്ചടവിനായി ആഗസ്ത് 31 വരെ സമയം നല്‍കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വായ്പ എടുത്തിട്ടുള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ കാര്‍ഷിക വായ്പ തിരിച്ചടയ്ക്കുന്നതിന് ലോക്ക് ഡൗണ്‍ കണക്കിലെടുത്ത് ജൂണ്‍ 30 വരെ സാവകാശം അനുവദിക്കണമെന്ന് മാര്‍ച്ചില്‍ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
അത് പരിഗണിച്ച് മെയ് 30 വരെ കാലാവധി നീട്ടി. എന്നാല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല - മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണം പണയംവച്ചും മറ്റും കൃഷി വായ്പയെടുത്ത ധാരാളം പേര്‍ ഇത് കാരണം കൂടിയ പലിശ നല്‍കേണ്ടി വരുമെന്നും അതുകൊണ്ടാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവരുടെ വായ്പാ തിരിച്ചടവിന് ആഗസ്ത് 31 വരെ സമയം ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
content highlight: state asked more time for repayment of their loans who doesn't have kisan credit card