‘ബെവ് ക്യു’: പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു; അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല | VIDEO
by Jaihind News Bureau
ബെവ് ക്യു ആപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാങ്കേതിക പരിജ്ഞാനമില്ലാത്ത കമ്പനിയെ നിര്‍മാണ ചുമതലയേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് ബെവ്‌കോയിലും ബാറുകളിലും ഗുരുതരമായ ആശയക്കുഴപ്പമുണ്ടായത്. അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതി മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആപ്പുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളില്‍ വ്യക്തതയില്ല. ബാറുകാരുമായി സര്‍ക്കാര്‍ ഒത്തുകളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.