മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ നേരിടാന്‍ മുന്‍ ബി.ജെ.പി നേതാവിനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ്; തീരുമാനം ഉടന്‍ പ്രഖ്യാപിച്ചേക്കും
by ന്യൂസ് ഡെസ്ക്മുംബൈ: മഹാരാഷ്ട്രയില്‍ നേതൃമാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. നിലവില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ബാലാസാഹേബ് തോറാട്ടിനെ മാറ്റി പുതിയ അദ്ധ്യക്ഷനെ നിയമിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
നിലവില്‍ റവന്യൂ മന്ത്രി കൂടിയാണ് ബാലാസഹേബ് തോറാട്ട്. അതിനാല്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് തോറാട്ടിനെ ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ആലോചന. നിലവില്‍ നിയമസഭ സ്പീക്കറായ നാനാ പട്ടോളിനെയാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
നാനാ പട്ടോള്‍
സ്പീക്കര്‍ സ്ഥാനം മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് നല്‍കും. അദ്ധ്യക്ഷ പദവി ഏറ്റെടുക്കാന്‍ പട്ടോല്‍ സമ്മതിച്ചതായാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
നാനാ പട്ടോള്‍ നേരത്തെ ബി.ജെ.പി നേതാവായിരുന്നു. ലോക്‌സഭ എം.പിയായിരുന്നു. 2018ലാണ് പട്ടോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.