https://assets.doolnews.com/2020/05/trump-399x227.jpg

പ്രതിഷേധക്കാരെ വെടിവെക്കണമെന്ന ട്രംപിന്റെ ട്വീറ്റ് മായച്ച് കളഞ്ഞ് ട്വിറ്റര്‍

by

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധിക്കുന്ന വരെ വെടിവെക്കണമെന്ന ട്രംപിന്റെ ട്വീറ്റ് മായച്ച് കളഞ്ഞ് ട്വിറ്റര്‍.

ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ ട്രംപിന്റെ ട്വീറ്റിനു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതേ സമയം ട്വീറ്റിന്റെ സ്ഥാനത്ത് മുന്നറിയിപ്പുണ്ടെങ്കിലും ട്വീറ്റില്‍ ക്ലിക്ക് ചെയ്താല്‍ ട്രംപിന്‍രെ ട്വീറ്റ് വായിക്കാനാവും.

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ അമേരിക്കയിലെ തെരുവുകളില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ട്രംപ് ഇട്ട ട്വീറ്റ് ഇതിനകം വിവാദമായിരിക്കുകയാണ്.

‘ഈ കൊള്ളക്കാര്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ ഓര്‍മകളെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഇത് ഞാന്‍ അനുവദിക്കില്ല. ടിം വാല്‍സിലെ ഗവര്‍ണറുമായി സംസാരിക്കുകയും അദ്ദേഹത്തിനൊപ്പം സൈന്യം ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഏത് പ്രതിസന്ധിയും നിയന്ത്രിക്കാമെന്നാണ് കരുതുന്നത്. എപ്പോള്‍ കൊള്ളയടി ആക്രമണം നടക്കുന്നോ അപ്പോള്‍ ഷൂട്ടിംഗ് നടക്കും,’ ട്രംപ് ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക