ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ ജോസ് ജോയ് (38) ആണ് മരിച്ചത്. ഗുരുതരമായ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയ ഇയാളെ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ജോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ സ്രവ പരിശോധനാ ഫലം വൈകിട്ട് ലഭിക്കും.
അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. ഈ മാസം 11നാണ് ജോഷി അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയത്. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.