ബംഗാളില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നു: അനുമതി നല്‍കി മമത ബാനര്‍ജി

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399431/mamatha.jpg

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി. ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് എല്ലാ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ലോക്ഡൗണിന്റെ നാലാം ഘട്ടം അവസാനിക്കാനിരിക്കെയാണ് സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

എന്നാല്‍ പത്ത് പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. അതേസമയം മറ്റ് ആഘോഷങ്ങള്‍ ഇക്കാലയളവില്‍ നടത്താന്‍ അനുമതിയില്ലെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രങ്ങള്‍, മോസ്‌കുകള്‍, ഗുരുധ്വാര, പള്ളികള്‍ ഉള്‍പ്പെടെ എല്ലാ മത വിഭാഗങ്ങളുടെയും ആരാധനാലയങ.ങള്‍ തുറക്കാം. എന്നാല്‍ പത്ത് പേരില്‍ അധികം പാടി്‌ല. ആരാധനാലയങ്ങള്‍ക്കു മുമ്പില്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ലെന്നും മമത ബാനര്‍ജി വ്യക്തമാക്കി.