https://assets.doolnews.com/2020/05/bevq-3-399x227.jpg

ബെവ് ക്യൂ ആപ്പുമായി മുന്നോട്ടു പോകുമെന്ന് സര്‍ക്കാര്‍; തീരുമാനം ഉന്നതതല യോഗത്തില്‍

by

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനായി വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനായി തയ്യാറാക്കിയ ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കേണ്ടതില്ലെന്ന് കേരള സര്‍ക്കാര്‍. നിലവിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് എക്‌സൈസ് മന്ത്രി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.

ബെവ് ക്യൂ ആപ്പില്‍ രണ്ടാമത്തെ ദിവസവും സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചത്.

ചെറിയ ചില പോരായ്മകള്‍ പരിഹരിച്ചാല്‍ ആപ്പ് പ്രവര്‍ത്തന സജ്ജമാക്കാമെന്ന ഐ.ടി വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചാണ് ബെവ് ക്യൂ ആപ്പുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ന വൈകീട്ടോടെ പരിഹരിക്കണമെന്ന് മന്ത്രി ടി. പി രാമകൃഷ്ണന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

ആപ്പിന്റ പ്രവര്‍ത്തനം ഐ. ടി സെക്രട്ടറി എം. ശിവശങ്കറും സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ സജി ഗോപിനാഥും നേരിട്ട് പരിശോധിക്കാനും തീരുമാനമായി. കൊച്ചി ആസ്ഥാനമായ ഫെയര്‍കോഡ് എന്ന ഐ. ടി കമ്പനിയാണ് ആപ്പിന്റെ നിര്‍മാതാക്കള്‍.

അതിനിടെ പല ബാറുകളും ആപ്പ് വഴിയുള്ള ടോക്കണ്‍ ഇല്ലാതെ തന്നെ മദ്യവില്‍പ്പന നടത്തിയതായുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്. മൊബൈല്‍ ആപ്പ് ഇല്ലാത്തവരും വൃദ്ധരുമടക്കം നിരവധി പേരാണ് കഴിഞ്ഞ ദിവസം മദ്യം വാങ്ങാനായി ബാറുകളിലെത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക