https://assets.doolnews.com/2020/05/renolt-399x227.jpg

'ലോകത്തിലെ ഏറ്റവും വലിയ കമ്പനിയാവണ്ട, നിലനിന്നാല്‍ മതി'; കൊവിഡ് പ്രത്യാഘാത ചൂടറിഞ്ഞ് റെനോള്‍ട്

by

കൊവിഡ് പ്രതിസന്ധി മൂലം ഫ്രാന്‍സിലെ ആഗോള വാഹന കമ്പനിയായ റെനോള്‍ടിന് വിപണിയില്‍ വന്‍ തിരിച്ചടി. നിര്‍മാണം വെട്ടിച്ചുരുക്കാനും, ലോകത്താകെ റെനോള്‍ട്ട് വാഹന നിര്‍മാണത്തിലുള്ള ജോലികള്‍ വെട്ടിക്കുറയ്ക്കാനുമാണ് കമ്പനി  തീരുമാനിച്ചിരിക്കുന്നത്.

ഫ്രാന്‍സില്‍ മാത്രം റെനോള്‍ട്‌സില്‍ 4600 തൊഴില്‍ നഷ്ടമാണ് ഉണ്ടാവാന്‍ പോവുന്നത്.

ഒപ്പം ആഗോള തലത്തിലെ വാഹന നിര്‍മാണം 40 ലക്ഷത്തില്‍ നിന്നും 2024 ഓടു കൂടി 33 ലക്ഷമായി ചുരുക്കാനുമാണ് റെനോള്‍ട് തീരുമാനിച്ചിരിക്കുന്നത്. ചെറിയ വാഹനങ്ങളായ വാനിന്റെയും ഇലക്ട്രിക് കാറുകളുടെയും നിര്‍മാണത്തിലേക്ക് ശ്രദ്ധ തിരിക്കാനും കമ്പനി അറിയിച്ചിരിക്കുന്നത്.

ആഗോളതലത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍മാണത്തിലുപയോഗിക്കുന്ന സാമഗ്രികളും കുറയ്ക്കുകയും, എന്‍ജീനിയറിംഗിലുള്‍പ്പെടെയുള്ള സബ് കോണ്‍ട്രാക്ടേര്‍സിന്റെ എണ്ണം പരിമിതപ്പെടുത്തിയും ആണ് കമ്പനി പ്രതിസന്ധി മറികടക്കാന്‍ നോക്കുന്നത്.

കമ്പനിയുടെ ചിന്താഗതി മാറ്റണമെന്നാണ് റെനോള്‍ട് ചീഫ് എക്‌സിക്യൂട്ടീവ് പറയുന്നത്.

‘ ലോകത്തില്‍ ഏറ്റവും മുന്നില്‍ എത്താനല്ല ഞങ്ങള്‍ നോക്കുന്നത്. ലാഭകരവും നിലനില്‍ക്കുന്നതുമായ ഒരു കമ്പനിയാണ് ഞങ്ങള്‍ക്ക് വേണ്ടത്,’ റെനോള്‍ട് താല്‍ക്കാലിക ചീഫ് എക്‌സിക്യൂട്ടീവ് ആയ ദെല്‍ബൊസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണം അഞ്ച് ബില്യണ്‍ ഡോളര്‍ അടിയന്തര ലോണിന് ഫ്രഞ്ച് സര്‍ക്കാരിനോട് അപേക്ഷിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക