https://assets.doolnews.com/2020/05/aiims2-399x227.jpg

കൊവിഡിനെയല്ല ഞങ്ങള്‍ ഇപ്പോള്‍ ഭയപ്പെടുന്നത് സര്‍ക്കാരിനെയാണ് ; എയിംസിലെ ഡോക്ടര്‍മാര്‍ പറയുന്നു

by

ന്യൂദല്‍ഹി: ദല്‍ഹി എയിംസില്‍ ദിനംപ്രതി കൊവിഡ് വൈറസ് ബാധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

രോഗികള്‍ക്കൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൂട്ടത്തോടെ രോഗം പിടിപെടുന്നതില്‍ കടുത്ത ആശങ്കയിലാണ് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍.

195 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് എയിംസില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയും റെസിഡന്റ് ഡോക്ടര്‍മാരും നഴ്‌സുമാരും മെസ്സ് ജോലിക്കാരുമെല്ലാം ഉള്‍പ്പെടും.

എന്നാല്‍ തങ്ങള്‍ ഭയപ്പെടുന്നത് വൈറസിനെയല്ലെന്നും മറിച്ച് സര്‍ക്കാരിന്റെ ഉദാസീനതയെ കുറിച്ച് ഓര്‍ത്താണെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇങ്ങനെ തന്നെയാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതില്‍ രോഗികളെ ചികിത്സിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് തങ്ങള്‍ എത്തിച്ചേരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

മാര്‍ച്ച് മുതല്‍ ഞങ്ങള്‍ ഹോസ്റ്റലില്‍ വേണ്ട സുരക്ഷയെ കുറിച്ചും, ശുചിത്വമില്ലായ്മയെ കുറിച്ചും പ്രോട്ടോക്കോളിന്റെ അഭാവത്തെ കുറിച്ചും മതിയായ പരിശോധന നടത്താന്‍ കഴിയാത്തതിനെ കുറിച്ചുമെല്ലാം ആവര്‍ത്തിച്ച് പരാതിപ്പെടുന്നു. പക്ഷേ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല.,

എന്‍ 95 മാസ്‌കുകള്‍ ധരിക്കുക എന്ന പ്രാഥമികമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും ഇവിടെ പാലിക്കാന്‍ കഴിയുന്നില്ല. ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷേമത്തിനായുള്ള ഞങ്ങളുടെ നിരന്തരമായ പരിശ്രമത്തിനെതിരെ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണികള്‍ ഉയര്‍ന്നുവരാം. എഫ്.ഐ.ആറുകളും മറ്റും ഞങ്ങളുടെ കരിയറിനെ തന്നെ ബാധിച്ചേക്കാം. ദല്‍ഹിയിലെ എയിംസ് ആര്‍.ഡി.എ ജനറല്‍ സെക്രട്ടറി ഡോ. ശ്രീനിവാസ് രാജ്കുമാര്‍ ടി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക