https://img.manoramanews.com/content/dam/mm/mnews/news/breaking-news/images/2020/5/29/pak-flight-accident.jpg

തകർന്നുവീണ പാക് വിമാന അവശിഷ്ടങ്ങൾക്ക് അടിയിൽ മൂന്ന് കോടി രൂപ

by

തകർന്നു വീണ പാക് വിമാനാവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൂന്ന് കോടി രൂപ കണ്ടെത്തി. അന്വേഷണോദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും അടങ്ങുന്ന സംഘമാണ് പണം കണ്ടെത്തിയത്. മൂന്ന് കോടിരൂപയുടെ മൂല്യമുള്ള വിവിധ രാജ്യങ്ങളിലെ കറൻസികൾ രണ്ടു ബാഗുകളിലായാണ് അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ലഭിച്ചത്. ഒൻപത് കുട്ടികളുൾപ്പെടെ 97 യാത്രക്കാരാണ് മെയ് 22 നുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്.