ചത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399427/ajith-jogi.jpg

ന്യൂഡല്‍ഹി: ചത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി(74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആഴ്ചകള്‍ക്കു മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു അദേഹം. റായ്പൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

ട്വിറ്ററിലൂടെ അദേഹത്തിന്റെ മകന്‍ അമിത് ജോഗിയാണ് മരണ വാര്‍ത്ത പങ്കുവെച്ചത്. ചത്തീസ്ഗഢിന്റെ ആദ്യ മുഖ്യമന്ത്രിയാണ് അജിത് ജോഗി.

സംസ്ഥാനം രൂപീകൃതമായ 2000 ത്തില്‍ മുന്‍ കോണ്‍ഗ്രസ് നേതാവായ അജിത് ജോഗി മുഖ്യമന്ത്രിയായത്. 2016 ല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് ജനതാ കോണ്‍ഗ്രസ് ചത്തീസ്ഗഢ് പാര്‍ട്ടി സ്ഥാപിക്കുകയായിരു്‌നനു.