അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് ദവിസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി ജില്ലയില്‍ ഇന്നും നാളയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഞായറാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട് . ഇതിന്‍റെ സ്വധീനത്താല്‍ തിങ്കളാഴ്ചയോടെ കാലവര്‍ഷം കേരളത്തിൽ എത്തിയേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്.