ലാബ് ടെക്‌നീഷനെ ആക്രമിച്ച്, കോവിഡ് സ്രവ സാമ്പിളുകളുമായി കുരങ്ങന്മാര്‍ കടന്നു: വ്യാപന ഭീതിയില്‍ ഒരു പ്രദേശം

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399423/monkeys.jpg

മീററ്റ്: കോവിഡ് പരിശോധന നടത്താനുള്ള സ്രവ സാമ്പിളുകളുമായി കുരങ്ങന്മാര്‍ കടന്നു കളഞ്ഞു. ഉത്തര്‍പ്രദേശില്‍ മീററ്റിലാണ് ഭീതി ജനിപ്പിക്കുന്ന സംഭവം. മീററ്റ് മെഡിക്കല്‍ കോളേജിലെ രോഗികളുടെ സ്രവ സാമ്പിളുകളാണ് കുരങ്ങന്മാരുടെ കൂട്ടം തട്ടിയെടുത്തത്.

ലാബോറട്ടറി ടെക്‌നീഷനെ ആക്രമിച്ചതിനു ശേഷമാണ് മുന്നു രോഗികളുടെ സാമ്പിളുകള്‍ കുരങ്ങന്മാര്‍ തട്ടിയെടുത്ത്. തുടര്‍ന്ന് ഇതില്‍ ഒരു കുരങ്ങന്‍ തട്ടിയെടുത്ത സാമ്പിള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതായും വ്യക്തമായി. ഇതോടെ പ്രദേശത്ത് കോവിഡ് വ്യാപന ഭീതി ഉയര്‍ന്നിരിക്കുകയാണ്.

ഇതേ രോഗികളില്‍ നിന്ന് വീണ്ടും സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുക്കും. ഈ പ്രദേശത്ത് കുരങ്ങന്മാര്‍ നിത്യ കാഴ്ചയാണ്. അതേസമയം ഇതുവഴി കുരങ്ങന്മാരില്‍ വൈറസ് പിടിപെടുമോയെന്ന ഭീതിയും ഉയരുകയാണ്.