കൊവിഡ്: മറ്റ് രോഗങ്ങളുള്ളവരും ഗര്‍ഭിണികളും പ്രായമുള്ളവരും ട്രെയിന്‍ യാത്ര ഒഴിവാക്കണമെന്ന് റെയില്‍വേ
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്ക് നിബന്ധനകളുമായി ഇന്ത്യന്‍ റെയില്‍വേ. പത്ത് വയസില്‍ താഴെയും 65 വയസിന് മുകളിലും ഇടയില്‍ പ്രായമുള്ളവരും ഗുരുതരമായ രോഗങ്ങളുള്ളവരും ട്രെയിന്‍ യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേ നിര്‍ദ്ദേശിച്ചു. മറ്റ് രോഗങ്ങളുള്ളവര്‍ക്ക് കൊവിഡ് കൂടി ബാധിച്ചാല്‍ സ്ഥിതിഗതികള്‍ വഷളാകും. ഇതാണ് റെയില്‍വേയുടെ നിര്‍ദ്ദേശത്തിന് പിന്നില്‍.
ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളുള്ളവരും ഗര്‍ഭിണികളും ട്രെയിന്‍ യാത്ര ഒഴിവാക്കണമെന്ന് റെയില്‍വേ നിര്‍ദ്ദേശിച്ചു.
മറ്റ രോഗങ്ങളുള്ളവരും ഗര്‍ഭിണികളും 65 വയസിന് മുകളില്‍ പ്രായമുള്ളവരും 10 വയസിന് താഴെയുള്ളവരും ട്രെയിന്‍ യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍െ്‌റ അഭ്യര്‍ത്ഥന.