ഡോ: കെ എം കുര്യാക്കോസിന് പുതിയ നിയോഗം: ഇനി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍

by

തലശേരി: (www.kvartha.com 29.05.2020) പേരാവൂര്‍ സ്വദേശിയായ ഭിഷഗ്വരന്‍ കെ എം കുര്യാക്കോസിന് പുതിയ നിയോഗം. പരിയാരത്തുള്ള കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളെ അദ്ദേഹം ഇനി നയിക്കും. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രിന്‍സിപ്പാള്‍മാരെ നിയമിച്ച് ഉത്തരവിട്ടതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

മെഡിക്കല്‍ കോളജുകളിലെ ചില പ്രിന്‍സിപ്പള്‍മാര്‍ വിരമിച്ച സാഹചര്യത്തിലാണ് ആറു പേര്‍ക്ക് സ്ഥാനക്കയറ്റവും മൂന്നു പേര്‍ക്ക് സ്ഥലംമാറ്റവും നല്‍കി നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളായി പേരാവൂര്‍ തൊണ്ടിയില്‍ സ്വദേശി ഡോ. കെ.എം കുര്യാക്കോസിനെ നിയമിച്ചതും ഇതിന്റെ ഭാഗമായാണ്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി പ്രൊഫസറാണ് ഡോ. കെ.എം കുര്യാക്കോസ്.

https://1.bp.blogspot.com/-PpyGynyM4vg/XtEut63VbOI/AAAAAAAB1SY/iQyG2CL0s30DZtGuBZj4Or_VoBGxtdoZgCLcBGAsYHQ/s1600/Kuriakose.jpg

തൊണ്ടിയിലെ പരേതരായ കുടക്കച്ചിറ കെ ജെ മാത്യുവിന്റെയും എലിസബത്തിന്റെയും മകനാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാര ജേതാവ് കൂടിയായ ഡോ. കുര്യാക്കോസ്. ഭാര്യ: ഡോ. ത്രേസ്യ കോഴിക്കോട് മലബാര്‍ ഐ ഹോസ്പിറ്റലിലെ ഒപ്താല്‍ മോളജി വിഭാഗത്തിലാണ്. മക്കളായ അമല ജര്‍മനിയിലും കരോള്‍ നെതര്‍ലന്‍ഡിലും വിദ്യാര്‍ത്ഥികളാണ്. ഡോ.കെ എം കുര്യാക്കോസ്റ്റന്‍ ചുമതലയേല്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

Keywords: Dr Kuriakose Kannur Medical College Principal, Thalassery, News, Health & Fitness, Health, Medical College, Kerala.