കോവിഡ്: ഗുരുതരമായ രോഗങ്ങളുള്ളവര്‍ ശ്രമിക് ട്രെയിന്‍യാത്ര ഒഴിവാക്കണം- റെയില്‍വേ

https://www.mathrubhumi.com/polopoly_fs/1.726198.1449721953!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി: ഗുരുതരമായ രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെയുള്ള കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമായവര്‍ എന്നിവര്‍ യാത്രക്കൊരുങ്ങുന്നതിന് മുന്‍പ് എന്തെങ്കിലും തരത്തിലുള്ള രോഗങ്ങളുണ്ടെങ്കില്‍ ട്രെയിന്‍ യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി ഇന്ത്യന്‍ റെയില്‍വേ. കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രക്കിടെ ഒന്‍പത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം. 

പ്രത്യേക ട്രെയിന്‍ സംവിധാനത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെയുള്ള കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമായവര്‍ എന്നിവര്‍ യാത്ര ചെയ്യുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ചികിത്സ ഉറപ്പാക്കുന്നത് ശ്രമകരമാകും. ദൗര്‍ഭാഗ്യവശാല്‍ നേരത്തേ ശാരീരിക അവസ്ഥ മോശമായിരുന്ന ചിലര്‍ ഇത്തരത്തില്‍ യാത്രക്കിടെ മരണപ്പെടുന്ന സാഹചര്യം ഉണ്ടായി.

കോവിഡ് ബാധയില്‍നിന്ന് രക്ഷിക്കുന്നതിനായി പ്രമേഹം, രക്തസമര്‍ദ്ദം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവരേ  ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെയുള്ള കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമര്‍ എന്നിവര്‍ എന്തെങ്കിലും തരത്തിലുള്ള രോഗങ്ങളുണ്ടെങ്കില്‍ അത്യാവശ ഘട്ടങ്ങളിലൊഴികെ ട്രെയിന്‍യാത്ര ഒഴിവാക്കണം എന്നാണ് റെയില്‍വേ നല്‍കുന്ന മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. കൂടാതെ റെയില്‍വേ മന്ത്രി പീയുഷ് ഗോയലും സമാനമായ നിര്‍ദ്ദേശം തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി.

 

കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് റെയില്‍വേ അനുവദിച്ച പ്രത്യേക ശ്രമിക് ട്രെയിനില്‍ ഒന്‍പത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. 'ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ എല്ലാ ജനങ്ങളുടേയും സഹകരണം ഞങ്ങള്‍ തേടുകയാണ്. യാത്രക്കിടയില്‍ എന്തെങ്കിലും ദുരിതമോ അടിയന്തിര സാഹചര്യമോ ഉണ്ടെങ്കില്‍ ദയവായി നിങ്ങളുടെ റെയില്‍വേ 'കുടുംബ' വുമായി ബന്ധപ്പെടാന്‍ മടിക്കരുത്, ഞങ്ങള്‍ എല്ലായ്‌പ്പോഴും നിങ്ങളെ സഹായിക്കും (ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ - 139 & 138), '- നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. 

Content Highlights: people with serious illness to avoid train travel dierections by indian railway