ധാരാവിയിലെ 700 കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് ദേവ്ഗണ്‍
സന്നദ്ധരായി കൂടുതല്‍ പേര്‍ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അജയ് പറഞ്ഞു

മുബൈയിലെ ധാരാവിയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കായി സഹായമഭ്യര്‍ഥിച്ച് ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍. അതില്‍ 700 കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നിരവധി വ്യക്തികള്‍ പലയിടത്തും അവശ്യ റേഷനും ശുചിത്വ കിറ്റുകളും എത്തിച്ചു കൊടുക്കുന്നുണ്ട്. ഇനിയും കൂടുതല്‍ പേര്‍ സന്നദ്ധരായി മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അജയ് പറഞ്ഞു.
ഇതിനുമുമ്പും അജയ് സാമ്പത്തിക സഹായങ്ങളുമായി രംഗത്ത് വന്നിരുന്നു. മുബൈയിലെ ആശുപത്രികളിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചു കൊടുത്തും മറ്റും അജയ് രംഗത്ത് സജീവമാണ്.
ധാരാവിലെ യുവകലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കിയ റാപ്പ് മ്യൂസിക്ക് വീഡിയോയിലും അജയ് ഭാഗമായിരുന്നു. ബോളിവുഡിലെ മിക്ക താരങ്ങളും ഇപ്പോള്‍ സഹായങ്ങള്‍ എത്തിക്കുന്നതില്‍ സജീവ പ്രവര്‍ത്തകരാണ്. അക്ഷയ് കുമാര്‍, സോനു സൂഡ്, ഷാരൂഖ് ഖാന്‍ എന്നിവരും ഇതില്‍പ്പെടും.
Content Highlights: Ajay Devgan takes responsibility of 700 families in Dharavi