പൊലീസ് സ്റ്റേഷനില്‍ കയറി വധഭീഷണി: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് മുന്‍പ് കീഴടങ്ങാന്‍ നേതാക്കള്‍ക്ക് സിപിഎം നിര്‍ദേശം; നിസാര വകുപ്പുകള്‍ ചുമത്താനും നീക്കം
by Jaihind News Bureauഇടുക്കി വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ കയറി വധഭീഷണി മുഴക്കിയ സിപിഎം നേതാക്കളെ നിസാര വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യാന്‍ നീക്കം. ഇന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് മുമ്പായി കീഴടങ്ങനാണ് പ്രതികള്‍ക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതുപ്രകാരം പ്രതികള്‍ 5 മണിക്ക് മുമ്പ് കട്ടപ്പന ഡിവൈഎസ്പി മുമ്പാകെ കീഴടങ്ങുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍. തിലകന്‍, പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെത്തി പൊലീസുകാര്‍ക്കെതിരെ ഭീഷണി മുഴക്കിയത്. ‘വീട്ടില്‍ കയറി വെട്ടും’ എന്ന് ആക്രോശിച്ച സംഘം അസഭ്യവര്‍ഷവും നടത്തിയിരുന്നു. വാഹനപരിശോധനയ്ക്കിടെ ഡിവൈഎഫ്‌ഐ നേതാവിന്റെ ബൈക്ക് പിടികൂടിയതായിരുന്നു പ്രകോപനത്തിനിടയാക്കിയത്.