
കോവിഡ്: ഗൾഫിൽ രണ്ടു മലയാളികൾ കൂടി മരിച്ചു
by മനോരമ ലേഖകൻദുബായ്∙ കോവിഡ് ബാധിച്ച് ഗള്‍ഫിൽ രണ്ടു മലയാളികൾ കൂടി മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി ബഷീർ (64), കണ്ണൂർ കലശേരി സ്വദേശി ഷാനിദ് (32) എന്നിവരാണ് മരിച്ചത്. ഇതോടെ ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണം നാലായി. 138 മലയാളികളാണ് ഗൾഫിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

സൗദിയിൽ രണ്ട് മലയാളികൾകൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് ചോങ്ങാട്ടൂര്‍ സ്വദേശി പുള്ളിയില്‍ ഉമ്മര്‍, കാളികാവ് സ്വദേശി മുഹമ്മദലി അണപ്പറ്റത്ത് എന്നിവരാണ് ജിദ്ദയിൽ മരിച്ചത്. 49കാരനായ ഉമ്മർ കോവിഡ് സ്ഥിരീകരിച്ച് ജിദ്ദയിലെ നാഷനൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 59കാരൻ മുഹമ്മദലി ജാമിഅ ആശുപത്രിയിലാണ് മരിച്ചത്. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 32ആയി.
English Summary: 4 Keralites die of COVID-19 in Gulf