https://img.manoramanews.com/content/dam/mm/mnews/news/entertainment/images/2020/5/29/youtube-new-record.jpg

കാഴ്ചക്കാർ 100 കോടി പിന്നിട്ടു; റെക്കോർഡ് നേടി ഹനുമാൻ ചാലിസ; വിഡിയോ

by

യൂട്യൂബിൽ ഒരു ബില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കുന്ന ആദ്യ ഭക്തിഗാനമെന്ന ഖ്യാതി നേടി ഹനുമാൻ ചാലിസ. ടി സീരീസ് സാഥാപകനും ഭക്തിഗാനങ്ങളുടെ രാജാവുമായി കണക്കാക്കപ്പെടുന്ന ഗുൽഷൺ കുമാർ ആണ് പാട്ടൊരുക്കിയത്. അദ്ദേഹത്തിന്റെ മകനും ടി സീരീസ് മേധാവിയുമായ ഭൂഷൺ കുമാർ ആണ് ഹനൂമാൻ ചാലിസയുടെ ഈ നേട്ടത്തിലുള്ള സന്തോഷം പങ്കുവച്ചത്. പിതാവിന്റെ എല്ലാവിധ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നുവെന്നും ആ ആശീർവാദങ്ങളാണ് വലിയ നേട്ടങ്ങൾക്കു കാരണമായതെന്നും ഭൂഷൺ കുമാർ ട്വീറ്റ് ചെയ്തു.  

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സബ്സ്ക്രൈബ് ചെയ്തതും ടി സീരീസ് എന്ന യൂട്യൂബ് ചാനൽ ആണ്. ടി സീരീസ് സിനിമകളും പാട്ടുകളുമൊക്കെ പുറത്തിറക്കിയെങ്കിലും ഭക്തിഗാനങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഹനൂമാൻ ചാലിസ സമൂഹമാധ്യമങ്ങളിൽ വൈറലായ ഗാനമാണ്. ഹനൂമാൻ വിഗ്രഹത്തിനു മുൻപിൽ നിന്ന് ഭക്തർ തൊഴുകൈകളോടെ പ്രാർഥിക്കുന്നതാണ് ഗാനരംഗത്തിൽ. ഹരിഹരനാണ് ഗാനം ആലപിച്ചത്.