ഉത്ര കൊലക്കേസ്: സൂരജിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്റെ നിര്‍ദേശം
തിരുവനന്തപുരം: ഉത്ര കൊലക്കേസില്‍ സൂരജിന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം. രണ്ടാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് വനിത കമ്മീഷന്‍ ആവശ്യപ്പെട്ടത്.
പത്തനംതിട്ട എസ്പിയോട് കേസ് എടുക്കാന്‍ ആവശ്യപ്പെട്ടതായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ അറിയിച്ചു.