ക്രൂ ഗിയര്‍ നീട്ടാതെ വിമാനം ഇറക്കാന്‍ ശ്രമിച്ചത് അവിശ്വസനീയം: തകര്‍ന്ന പാക്ക് വിമാനത്തിന്റെ ലാന്‍ഡിങ് വിചിത്രം!

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399417/flight.jpg

ഇസ്ലാമാബാദ്: എല്ലാ മുന്നറിയിപ്പ് സംവിധാനങ്ങളുമുള്ള എയര്‍ ബസ് പോലുള്ള ജെറ്റിലെ, എയര്‍ലൈന്‍ ക്രൂ ഗിയര്‍ നീട്ടാതെ വിമാനം ഇറക്കാന്‍ ശ്രമിക്കുന്നത് അവിശ്വസനീയമെന്ന് വിദഗ്ധ റിപ്പോര്‍ട്ട്. ലാന്‍ഡിങ് ശ്രമം വിചിത്രമായിരുന്നുവെന്നും ഗീയര്‍ കതരാറിനെപ്പറ്റി ക്രൂ സൂചനകളൊന്നും നല്‍കിയില്ലെന്നും ഏവിയേഷന്‍ സേഫ്റ്റി കണ്‍സല്‍റ്റന്റ് ജോണ്‍ കോക്‌സ് പറഞ്ഞു.

91 യാത്രക്കാരും എട്ടു ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന പാക്കിസ്ഥാന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 വിമാനം കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപമാണ് തകര്‍ന്നു വീണത്. ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിപ്പിക്കാതെ റണ്‍വേയി്യല്‍ ഇറക്കാന്‍ പൈലറ്റുമാര്‍ ശ്രമിച്ചെന്നാണ് പുറത്തു വരുന്ന റിപ്പേനിലാര്‍ട്ടുകള്‍. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ അപകടത്തില്‍ 97 പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു പേര്‍ രക്ഷപ്പെട്ടു.

പൈലറ്റ് ലാന്‍ഡിങ്ങ് ഗിയര്‍ പ്രവര്‍ത്തിക്കാത്ത വിവരം അറിയിച്ചില്ലെന്ന് പാക്ക് വ്യോമയാന മന്ത്രി ഗുലാം സര്‍വര്‍ ഖാനും വ്യക്തമാക്കിയിരുന്നു. നിലത്തിറങ്ജാനുള്ള ആദ്യ ശ്രമത്തില്‍ ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ മൂന്നു വട്ടം നിലത്തിടി്ചു. എന്‍ജിനുകള്‍ റണ്‍വേയില്‍ ഉരയുകയും ചെയ്തു. തുടര്‍ന്ന് പൈലറ്റ് വീണ്ടും വിമാനം ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ ഉയരം ക്രമീകരിക്കാനാകുന്നില്ലെന്നും രണ്ട് എനജിനുകളും തകരാറിലായെന്നും എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.