ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതെന്ന് ഹൈക്കോടതി

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399405/jacob.jpg

കൊച്ചി: സര്‍വീസില്‍ നിന്ന് വിരമിക്കാനിരികെക് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം സ്‌റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. അനധികൃത സ്വത്ത് കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടിലെ രാജപാളയത്ത് 50.3 ഏക്കര്‍ ഭൂമി വാങ്ങിയതിനെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത അനധകൃത സ്വത്ത് കേസ് റദ്ദക്കണമെന്ന് ആവശ്യപ്പെട്ടാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്. നാളെ സര്‍വീസില്‍ നിന്ന വിരമിക്കാനിരിക്കെ തനിക്കെതിരായ വിജിലന്‍സ് അന്വേഷണം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി.

കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് ജസ്റ്റിസ് വി. ഷേര്‍സി ചൂണ്ടിക്കാട്ടി. വിജിലന്‍സ് അമന്വഷണം തുടരാം. ഭൂമിയുടെ ആധാരമടക്കമുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയത്. ജേക്കബ് തോമസിന്‍െ്‌റ പേരിലാണ് രാജപാളയത്തെ അനധികൃത ഭൂമിയിടപാട് നടന്നിരിക്കുന്നതെന്ന് വിജിലന്‍സ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

കേസിന്‍െ്‌റ അന്വേഷണ പുരോഗതി വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിന് കോടതി നിര്‍ദ്ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചായിരിക്കും കോടതിയുടെ അന്തിമ തീരുമാനം.