ലോക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ 177 പെണ്‍കുട്ടികളെ നാട്ടിലെത്തിച്ച് സോനു സൂദ്

ഇവര്‍ വീട്ടില്‍ നിന്നും 2000 കിലോമീറ്റര്‍ ദൂരെയാണ് ജോലി ചെയ്യനെത്തിയിരിക്കുന്നത്. ലോക്ഡൗണ്‍ തുടരുന്നതിനാല്‍ റോഡ് മാര്‍ഗമുള്ള അന്തര്‍സംസ്ഥാന യാത്ര ബുദ്ധിമുട്ടാണ്.

https://www.mathrubhumi.com/polopoly_fs/1.4792194.1590749041!/image/image.jpg_gen/derivatives/landscape_894_577/image.jpg

ലോക്ഡൗണില്‍ എറണാകുളത്ത് കുടുങ്ങിയ 177 പെണ്‍കുട്ടികളെ അവരുടെ സ്വദേശമായ ഒറീസയിലെ ഭുവനേശ്വറിലേക്കെത്തിച്ച് നടന്‍ സോനു സൂദ്. 

കൊച്ചിയിലെ ഒരു ഫാക്ടറിയില്‍ തുന്നല്‍ജോലിയ്ക്കായെത്തിയതാണ് ഒറീസയില്‍ നിന്നും ഈ പെണ്‍കുട്ടികള്‍. കോവിഡ് 19 ഭീതിയില്‍ ഫാക്ടറി അടച്ചു പൂട്ടിയപ്പോള്‍ പോകാനൊരിടമില്ലാതെ, ജന്മനാട്ടിലേക്ക് തിരിച്ച് പോകാനുമാവാതെ ബുദ്ധിമുട്ടുകയായിരുന്നു ഇവര്‍.

സംഭവമറിഞ്ഞ നടന്‍ ഉടൻ തന്നെ ഇടപെടുകയായിരുന്നു. ബെം​ഗളൂരുവില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് 177 പേരെയും ഭുവനേശ്വറിലെത്തിച്ചു. ഇവര്‍ വീട്ടില്‍ നിന്നും 2000 കിലോമീറ്റര്‍ ദൂരെയാണ് ജോലി ചെയ്യനെത്തിയിരിക്കുന്നത്.

https://www.mathrubhumi.com/polopoly_fs/1.4792197!/image/image.jpeg_gen/derivatives/landscape_607/image.jpeg

ലോക്ഡൗണ്‍ തുടരുന്നതിനാല്‍ റോഡ് മാര്‍ഗമുള്ള അന്തര്‍സംസ്ഥാന യാത്ര ബുദ്ധിമുട്ടാണ്. അതിനാലാണ് വ്യോമമാര്‍ഗം സ്വീകരിച്ചതെന്ന് സോനു സൂദ് ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. രാവിലെ എട്ടുമണിക്കാണ് വിമാനം പുറപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തില്‍ നിന്നും ഇവര്‍ക്ക് വീടുകളിലേക്ക് പോകാനുള്ള ബസ്സുകളും താരം ഏര്‍പ്പാടാക്കിയിരുന്നു. കുടിയേറി വന്നിട്ടുള്ള അവസാന വ്യക്തിയും വീടെത്തി എന്നുറപ്പു വരും വരെ താന്‍ തന്റെ ജോലി തുടരുമെന്നും സോനു സൂദ് പറയുന്നു.

https://www.mathrubhumi.com/polopoly_fs/1.4792195!/image/image.jpeg_gen/derivatives/landscape_607/image.jpeg

നേരത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ നടന്‍ ബസ് ഏര്‍പ്പാടാക്കിയിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള 350 പേരെയാണ് അവരുടെ വീടുകളിലേക്ക് കയറ്റിവിട്ടത്. നിരവധി പാവപ്പെട്ടവര്‍ക്ക് താരം ദിവസവും ഭക്ഷണം കൊടുക്കുന്നുണ്ട്. നേരത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ആറ് നിലയുള്ള തന്റെ ഹോട്ടല്‍ താരം വിട്ടു കൊടുത്തിരുന്നു. സോനു സൂദിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി തുടങ്ങിയവര്‍ രംഗത്തു വന്നിരുന്നു.

Content Highlights : sonu sood airlifts 177 girls from kerala to orissa stuck due to corona virus lockdown