ദുബായില്‍ കൊവിഡ് മൂലം തിരൂര്‍ സ്വദേശിയായ നാല്‍പ്പത്തിയെട്ടുകാരന്‍ മരിച്ചു
by Jaihind News Bureauദുബായ് : തിരൂര്‍ മുത്തൂര്‍ സ്വദേശി കൊടാലില്‍ കുഞ്ഞുമുഹമ്മദ് മകന്‍ അബ്ദുല്‍ കരീം ( 48) ദുബായില്‍ മരിച്ചു. കൊവിഡ് ബാധിച്ച് ദുബായിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തിരൂര്‍ നിവാസികളുടെ യുഎഇ കേന്ദ്രമായ പ്രവാസി കൂട്ടായ്മയായ ടീം തിരൂരിന്‍റെ മുന്‍ ജോയിന്‍റ് സെക്രട്ടറിയും നിലവില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. ദുബായിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.
സലീനയാണ് ഭാര്യ. ഷഹല്‍ , സുഹ ഫാത്തിമ , സിദറ എന്നിവര്‍ മക്കളാണ്. ദുബായിലെ കോരങ്ങത്ത് മഹല്ല് കമ്മറ്റി ഖജാന്‍ജിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.