ഗോപാല്‍ഗഞ്ച് കൊലപാതകം:തേജസ്വി യാദവിന്റെ വീടിനു മുന്നില്‍ നാടകീയ രംഗങ്ങള്‍; വഴി തടഞ്ഞ് പൊലീസ്
by ന്യൂസ് ഡെസ്ക്പാട്ന: ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ വീടിനു മുന്നില്‍ നാടകീയ രംഗങ്ങള്‍. ഗോപാല്‍ഗഞ്ചില്‍ വെടിയേറ്റ് മരിച്ചവരുടെ കുടുംബാഗംങ്ങളെ കാണാന്‍ പുറപ്പെട്ട തേജസ്വി യാദവിനെ ബിഹാര്‍ പൊലീസ് തടഞ്ഞു.
ലോക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് യാദവിനെ പൊലീസ് തടഞ്ഞത്.
ബിഹാറില്‍ ഗോപാല്‍ഗഞ്ചില്‍ സി.പി.ഐ.എം.എല്‍ നേതാവ് ജെ.പി യാദവിന്റെ കുടുംബത്തിന് നേരെ നടന്ന വെടിപ്പില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരനും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കുടുംബത്തെ കാണാന്‍ വേണ്ടി ഗോപാല്‍ ഗഞ്ചിലേക്ക് പുറപ്പെട്ട തേജസ്വി യാദവിനെ പൊലീസ് തടയുകയായിരുന്നു.
എന്നാല്‍ തന്നെ വീട്ടുതങ്കലില്‍ വെക്കാനുള്ള ഉത്തരവൊന്നും ഇല്ലെന്ന് യാദവ് പ്രതികരിച്ചു.
” എന്നെ വീട്ടുതടങ്കലില്‍ വെക്കാനുള്ള ഉത്തരവൊന്നും ഇല്ല. എം.എല്‍.എമാര്‍ക്ക് മാത്രമാണ് ലോക്ഡൗണ്‍, അതേസമയം കുറ്റവാളികള്‍ക്ക് ഇതൊന്നും ബാധകമല്ല, അവരെ സ്വതന്ത്രമായി പോകാന്‍ അനുവദിക്കുന്നു” പൊലീസ് നടപടിയെ വിമര്‍ശിച്ച് തേജസ്വി യാദവ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗോപാല്‍ഗഞ്ച് സംഭവത്തില്‍ ജെ.ഡി.യു. എം.എല്‍.എ അമരേന്ദ്ര പാണ്ഡെ, സഹോദരന്‍ സതീഷ് പാണ്ഡെ, സതീഷിന്റെ മകന്‍ മുകേഷ് പാണ്ഡെ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സതീഷിനേയും മുകേഷിനേയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.