https://assets.doolnews.com/2020/05/bar-399x227.jpg

ബെവ്ക്യൂ ആപ്പ്; എക്‌സൈസ് മന്ത്രി യോഗം വിളിച്ചു; രണ്ടാം ദിവസവും സാങ്കേതിക തകരാറുകള്‍ നേരിടുന്നതായി പരാതി

by

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിതരണത്തിന് വിര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനായി സജ്ജമാക്കിയ ബെവ് ക്യൂ ആപ്പില്‍ രണ്ടാമത്തെ ദിവസവും സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്.

വിഷയത്തില്‍ ഇടപെട്ട എക്‌സൈസ് മന്ത്രി ഉന്നതതലയോഗം വിളിച്ചു. ബെവ്‌കോ അധികൃതരടക്കം ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

ആദ്യ ഒരു ദിവസം കൊണ്ടുതന്നെ മദ്യം വാങ്ങുന്നതിനുള്ള തിരക്ക് കുറഞ്ഞെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്.

അതിനിടെ പല ബാറുകളും ആപ്പ് വഴിയുള്ള ടോക്കണ്‍ ഇല്ലാതെ തന്നെ മദ്യവില്‍പ്പന നടത്തിയതായുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്. മൊബൈല്‍ ആപ്പ് ഇല്ലാത്തവരും വൃദ്ധരുമടക്കം നിരവധി പേരാണ് കഴിഞ്ഞ ദിവസം മദ്യം വാങ്ങാനായി ബാറുകളിലെത്തിയത്.

റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളും ബാറുകളും ബിയല്‍ പാര്‍ലറുകളും ഉള്‍പ്പെടെ 800ലധികം വില്‍പ്പന കേന്ദ്രങ്ങള്‍ ഒന്നിച്ചുതുറന്നതുകൊണ്ട് തന്നെ വലിയ തിരക്ക് ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് നേരത്തെ തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു

തിരക്ക് കുറയ്ക്കാന്‍ കൊണ്ടു വന്ന ആപ്പില്‍ പ്രശ്‌നങ്ങള്‍ നേരിട്ടതോടെ മദ്യം നേരിട്ട് വില്‍ക്കാന്‍ അനുവദിക്കണം എന്ന് ബാറുടമകള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്നൂറോളം ബെവ്‌കോ മദ്യവില്‍പനകേന്ദ്രങ്ങള്‍ക്കൊപ്പം 800-ലേറെ ബാറുകളും കൂടി ചേരുമ്പോള്‍ മദ്യലഭ്യത ഉറപ്പാക്കാനാവുമെന്നും തിരക്കിന് സാധ്യതയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക