ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ടം; അമിത് ഷാ മോദിയുമായി കൂടിക്കാഴ്ച നടത്തി
by ന്യൂസ് ഡെസ്ക്ന്യൂദല്ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ദല്‍ഹിയിലുള്ള 7 ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കൂടിക്കാഴ്ച. ലോക്ക് ഡൗണ്‍ നീട്ടുന്ന പക്ഷം സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും മറ്റുമാണ് ചര്‍ച്ച നടന്നത്.
അമിത് ഷാ വ്യാഴാഴ്ച രാത്രി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള സംസ്ഥാനങ്ങളുടെ അഭിപ്രായമായിരുന്നു യോഗത്തില്‍ ആരാഞ്ഞത്.
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ടം അനിവാര്യമാണെന്നാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത്.
15 ദിവസം കൂടി ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടത്. എന്നാല്‍ റെസ്റ്റോറന്റുകള്‍ക്കും ജിമ്മുകള്‍ക്കും ഇളവ് വേണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ കൊവിഡ് കേസുകളില്‍ ഓരോ ദിവസവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം 7000 ത്തിലധികം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഇന്ത്യയില്‍ ആകെ 1.65 ലക്ഷം പേര്‍ക്കാണ് ഇതുവരെ അസുഖം ബാധിച്ചത്. 4700 പേര്‍ മരണപ്പെടുകയും ചെയ്തു.
നാലാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ടത്തെ കുറിച്ച് പ്രഖ്യാപനം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാര്‍ച്ച് 24 നാണ് പ്രധാനമന്ത്രി രാജ്യത്ത് ആദ്യഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക