നീലാകാശവും നീലക്കടലും പിന്നെ മസാബയും; ബിക്കിനിയില്‍ ഇത് താന്‍ നമ്പര്‍ വണ്‍
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ആയതോടെ ആളുകള്‍ ഏറ്റവുമധികം മിസ്സ് ചെയ്യുന്നത് യാത്രകളും പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളുമാണ്. സൂപ്പര്‍ താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ അവരുടെ പ്രിയപ്പെട്ട ബീച്ചുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് ലോക്ക്ഡൗണിലെ വിരസതയെ മറികടക്കുന്നത്. ഡിസൈനറായ മസാബ ഗുപ്തയും ബീച്ചില്‍നിന്നുള്ള ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വേനലവധിക്ക് മാലിദീവ്സില്‍ നിന്നെടുത്ത ചിത്രങ്ങളാണ് മസാബ പങ്കുവച്ചിരിക്കുന്നത്.