തിരുവനന്തപുരത്ത് ശക്തമായ മഴ; അരുവിക്കര ഡാമിന്റെ മൂന്നാം ഷട്ടർ ഉയര്‍ത്തി
by മനോരമ ലേഖകൻതിരുവനന്തപുരം∙ ജില്ലയുടെ മലയോര പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 70 സെന്റീമീറ്റർ ഉയർത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.56നാണ് ഷട്ടർ ഉയർത്തിയത്. അണക്കെട്ടിന്റെ നാലാമത്തെ ഷട്ടർ ഒരു മീറ്റർ ഉയർത്തിയേക്കും.
English Summary: Aruvikkara dam shutter open