https://www.deepika.com/nri/nri_2020may29ea5.jpg

എൻഎസ് എസ് ഓഫ് നോർത്ത് അമേരിക്കയുടെ ജൂലൈയിൽ നടത്താനിരുന്ന കൺവെൻഷൻ മാറ്റിവച്ചു

by

ന്യൂയോർക്ക് : കൊറോണ വൈറസ് മൂലം നമ്മുടെ സമൂഹം വളരെ അധികം വിഷമം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ എൻ.എസ് എസ് ഓഫ് നോർത്ത് അമേരിക്കയുടെ ജൂലൈ മൂന്നുമുതൽ അഞ്ചുവരെ ന്യൂ യോർക്കിൽ വെച്ച് നടത്താനിരുന്ന ഗ്ലോബൽ കൺവെൻഷൻ മാറ്റിവച്ചു. രജിസ്റ്റർ ചെയ്തവർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുവാൻ തീരുമാനിച്ചതായി പ്രസിഡന്റ് സുനിൽ നായർ അറിയിച്ചു .

വളരെ അധികം ആളുകൾ ഈ വൈറസ് കൊണ്ട് ഇപ്പോഴും ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ആഘോഷങ്ങൾ ഒഴിവാക്കുകയാണ്. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ അതാത് സ്ഥലത്തെ ഗവൺമെന്റുകൾ എടുക്കുന്ന തിരുമാനങ്ങൾക്കു അനുസരിച്ചും അതുമായി സഹകരിച്ചും മുന്നോട്ടു പോകുവാൻ നാം ബാധ്യസ്ഥരാണ്. ഇന്ന് ന്യൂ യോർക്കിൽ സമുഖ്യമായ ഒത്തുചേരലിന് വിലക്കുകൾ വളരെ അധികമാണ്.ഇപ്പോഴത്തെ അമേരിക്കയിലെയും ന്യൂയോർക്കിലെയും ഗവൺമെന്‍റ് തിരുമാനങ്ങൾ അനുസരിച്ചു ഇങ്ങനെ ഒരു കൺവെൻഷൻ നടത്താൻ വളരെ അധികം ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ കൺവെൻഷൻ ക്യാൻസൽ ചെയ്യുവാൻ എൻഎസ് എസ് ഓഫ് നോർത്ത് അമേരിക്കയുടെ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

ഈ കൺവെൻഷന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ മുന്നോട്ടു പൊകുബ്ബോഴാണ് കോവിഡ് 19 ആമേരിക്കയിൽ വ്യാപിക്കുന്നത്.കൺവെൻഷന് വേണ്ടി വളരെ അധികം സമയവും സാമ്പത്തികവും ഇതിനോടകം തന്നെ ചെലവഴിച്ചിട്ടുണ്ട്. ഈ കൺവെൻഷൻ ക്യാൻസൽ ചെയ്യുബോൾ രെജിസ്റ്റർ ചെയ്തവർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് ഖേദം പ്രകടിപ്പിക്കുന്നു. രെജിസ്റ്റർ ചെയ്തവർക്ക് സാമ്പത്തികമായി ഒരു നഷ്‌ടവും ഉണ്ടായിരിക്കുകയില്ല . മുഴുവൻ തുകയും ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ തപാലിൽ ലഭിക്കുന്നതാണ്.

കൊറോണ വൈറസ് പകരുന്നത് എന്നത് ഒരു സാമൂഹിക പ്രശനമാണ്. അതിനെ സാമൂഹികമായി തന്നെ നേരിടുക എന്നതാണ് നമ്മുടെ ലക്‌ഷ്യം. ഒരു പ്രശ്നത്തെ അവഗണിക്കുന്നതല്ല മറിച്ചു അതിനുള്ള പരിഹാരം ശക്തമായ നടപടികള്‍ എടുക്കുക എന്നതാണ്. ഈ അവസരത്തിൽ ഞങ്ങളോട് സഹകരിച്ചു പ്രവർത്തിച്ച ഏവരോടും നന്ദിയും കടപ്പാടും അറിയിക്കുകയാണ്.

എൻ. എസ് . എസ് ഓഫ് നോർത്ത് അമേരിക്കയുടെ ജനറൽ ബോഡി വെബിനാർ മീറ്റിങ്ങ് ഞായറാഴ്ച , ജൂലൈ 5, 2020 പതിനൊന്നിനു (ഈസ്റ്റേൺ സമയം ) കൂടുന്നതാണ്. 2020 -2022 നാഷണൽ ബോർഡിലേക്ക് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ, സംഘടയുടെ പ്രവർത്തനങ്ങളെ പറ്റിയുള്ള അഭിപ്രയങ്ങൾ തുടങ്ങിയവ ജൂൺ 25നു മുൻപായി sunilnairnyc@gmil.com എന്ന ഈമെയിലിൽ അയച്ചു തരണം എന്ന് അഭ്യർഥിക്കുകയാണ്.

ലോകം സ്തംഭിച്ചുനില്‍ക്കുന്ന ഈ അവസരത്തിൽ ഒരേ മനസോടെ ഒരുമിച്ചു കൈകോര്‍ത്തു നമ്മുക്കു മുൻപോട്ടു നീങ്ങാം. എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തങ്ങൾക്ക് കഴിഞ്ഞ രണ്ടു വർഷക്കാലം ഉണ്ടായ സഹായ സഹകരണങ്ങൾക്കു ഏവരോടും നന്ദി രേഖപ്പെടുത്തുകയാണ്.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ